ബെംഗളൂരു: അമിതവേഗത്തിലെത്തിയ എസ്.യു.വി എതിരെ വരികയായിരുന്ന ടാക്സിയിടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ടു. ബെംഗളൂരു സിറ്റിയിൽ വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് അപകടം നടന്നത്.
അമിതവേഗതയിൽ എയർപോർട്ട് റോഡിൽ നിന്ന് വരികയായിരുന്ന എസ്.യു.വി ഡിവൈഡറിൽ തട്ടി എതിരെ നിന്നും വരികയായിരുന്ന ടാക്സിയെ ഇടിക്കുകയായിരുന്നു. ചിക്കജാല പോലീസ് സ്റ്റേഷൻ പരിധിയിൽ വിദ്യാനഗർ ക്രോസ്സിലാണ് സംഭവം.
അപകടത്തിൽ കാബിന്റെ മുൻവശം പൂർണമായും തകർന്നു. കാബിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ട മൂന്ന് പേർ. ഇതിലൊരാൾ സ്ത്രീയാണ്. എസ്.യു.വിയിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മഴ പെയ്തിരുന്നതിനാൽ അമിത വേഗത്തിലെത്തിയ വാഹനം തെന്നുകയും ഡ്രൈവറിന് നിയന്ത്രണം വിട്ടുവെന്നുമാണ് പ്രാഥമിക വിലയിരുത്തൽ.
Comments