കൊച്ചി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് രാജ്യസുരക്ഷ പരിഗണിച്ചാണെന്ന് സുരേഷ് ഗോപി എം.പി. ഇതുമായി ബന്ധപ്പെട്ട ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രസംഗം വ്യക്തമായി പഠിച്ച ശേഷമെ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
ഗുരുനാനാക് ജയന്തി ദിനത്തിലാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. കര്‍ഷകരെ സഹായിക്കാന്‍ ആത്മാർത്ഥമായാണ് നിയമങ്ങള്‍ കൊണ്ടുവന്നത് .. മൂന്ന് പുതിയ കാർഷിക നിയമങ്ങൾ കൊണ്ടുവന്നതിലൂടെ കാർഷിക മേഖലയെ കൂടുതൽ പരിഷ്കരിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ അതു ചിലർക്കു പ്രയാസമുണ്ടാക്കി. അതിനാൽ നിയമം പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു. പ്രക്ഷോഭത്തിൽനിന്നു കർഷകർ പിന്മാറണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments