നമ്മുടെ നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മാസ്ക്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് മാസ്കും ജീവിതത്തിന്റെ ഭാഗമായത്. മാസ്ക്കിന്റെ ആവശ്യം വർദ്ധിച്ചപ്പോൾ കടകളിലും ഇത് സുലഭമായി. ആദ്യം ഒരു മാസ്ക് ധരിക്കാനായിരുന്നു നിർദ്ദേശമെങ്കിൽ പിന്നീട് ഇത് ഡബിളാക്കി. ഇപ്പോഴിതാ കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ മാസ്ക് ധരിച്ച് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു യുവാവ്.
വെറും ഏഴ് സെക്കൻഡുകൊണ്ട് ഏറ്റവും കൂടുതൽ മാസ്ക്കുകൾ ധരിച്ചാണ് യുവാവ് ലോക റെക്കോർഡ് സ്വന്തമാക്കിയത്. ജോർജ്ജ് പീൽ എന്ന 25 കാരനാണ് 7.35 സെക്കൻഡിനുള്ളിൽ 10 സർജിക്കൽ മാസ്ക്കുകൾ ധരിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടിയത്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ജോർജ്ജ് വീൽ തന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
നിമിഷ നേരം കൊണ്ട് മാസ്ക്കുകൾ ധരിക്കുന്ന ജോർജ്ജിനെ വീഡിയോയിൽ കാണാനാകും. ഒന്നിനു പുറകെ ഒന്നായി പത്ത് മാസ്ക്കുകളാണ് ജോർജ്ജ് ധരിക്കുന്നത്. ജോർജ്ജ് മാസ്ക്കുകൾ ധരിക്കുന്ന ഈ വീഡിയോയ്ക്ക് 3.3 ലക്ഷത്തിൽ അധികം ലൈക്കുകലാണ് ലഭിച്ചിരിക്കുന്നത്. ‘പത്ത് സർജ്ജിക്കൽ മാസ്ക്കുകൾ ധരിക്കാൻ വേണ്ട ഏറ്റവും വേഗതയേറിയ സമയം’ എന്നാണ് വീഡിയോ പങ്കുവെച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
Comments