ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള അവാർഡ് ഇത്തവണയും ഇൻഡോറിന് സ്വന്തം. തുടർച്ചയായി അഞ്ചാം തവണയാണ് ഇൻഡോർ ഈ പുരസ്കാരം കരസ്ഥമാക്കുന്നത്. സ്വച്ച് സർവേക്ഷൻ 2021-ന്റെ ഭാഗമായി രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഇക്കാര്യം അറിയിച്ചത്.
ഗുജറാത്തിലെ സൂറത്താണ് ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ നഗരം. ശുചിത്വത്തിന്റെ കാര്യത്തിൽ ആന്ധ്രപ്രദേശിലെ വിജയവാഡ മൂന്നാം സ്ഥാനവും നേടി. കഴിഞ്ഞ വർഷം നവി മുംബൈയായിരുന്നു മൂന്നാം സ്ഥാനത്ത്. നവി മുംബൈയെ പിന്തള്ളിയാണ് വിജയവാഡ മൂന്നാം സ്ഥാനം കൈക്കലാക്കിയത്.
ഇൻഡോറിന്റെ നേട്ടത്തിൽ അഭിനന്ദന പ്രവാഹമാണ് നഗരത്തിന് ലഭിച്ചത്. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ എന്നിവർ നഗരത്തിന്റെ നേട്ടത്തെ പ്രശംസിച്ചുകൊണ്ട് ട്വിറ്ററിൽ ആശംസകൾ നേർന്നു.
Comments