ഇടുക്കി ; ഇടുക്കിയിൽ യുവാവിന് നേരെ കാമുകിയുടെ ആസിഡ് ആക്രമണം. തിരുവനന്തപുരം സ്വദേശി അരുണിന് നേരെയാണ് ആസിഡ് ആക്രമണം നടന്നത്. ആക്രമണത്തിൽ യുവാവിന്റെ കാഴ്ചശക്തി നഷ്ടമായി. സംഭവത്തിൽ അടിമാലി സ്വദേശിയായ ഷീബയെ പോലീസ് കസ്റ്റഡിയിലെടുത്തു.
അടിമാലിയിൽ പള്ളിമുറ്റത്ത് വെച്ച് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടുകൊണ്ട് ആരംഭിച്ച ഇവരുടെ ബന്ധം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. തുടർന്നാണ് ഷീബ വിവാഹിതയാണെന്ന് യുവാവ് അറിയുന്നത്. യുവതിക്ക് രണ്ട് കുട്ടികളുമുണ്ടായിരുന്നു. ഇതോടെ യുവാവ് ബന്ധത്തിൽ നിന്നും പിന്മാറാൻ തീരുമാനിച്ചു. എന്നാൽ യുവതി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമ്മർദ്ദം ചെലുത്തുകയായിരുന്നു. തുടർന്ന് ഇയാളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ട് ലക്ഷത്തി പതിനാലായിരം രൂപയാണ് ഷീബ ആവശ്യപ്പെട്ടത്.
പണം വാങ്ങാനെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയ ശേഷമാണ് യുവതി ആസിഡ് ആക്രമണം നടത്തിയത്. സംഭവത്തിന് ശേഷം അവിടെ നിന്ന് ഓടി രക്ഷപ്പെടാനോ ഒന്നും യുവതി ശ്രമിക്കുന്നില്ല. എല്ലാ നിരീക്ഷിച്ചതിന് ശേഷമാണ് യുവതി പള്ളമുറ്റത്ത് നിന്നും പോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
തുടർന്ന് യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് അങ്കമാലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. യുവതിയെ ഭർത്താവിന്റെ വീട്ടിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു.
Comments