ലക്നൗ : കാർഷിക നിമങ്ങൾ പോലെ മോദി സർക്കാർ പൗരത്വ നിയമവും പിൻവലിക്കണമെന്ന ആവശ്യവുമായി ജാമിയത് ഇ ഉൽമ ഇ ഹിന്ദ് നേതാവ് മൗലാനാ അർഷാദ് മദ്നി. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ സമരം തുടർന്ന പ്രതിഷേധക്കാർക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് സംസാരിക്കുന്നതിനിടെയായിരുന്നു മദ്നി ഇക്കാര്യം ഉന്നയിച്ചത്. പൊതുജനങ്ങളുടെ ശക്തി വളരെ വലുതാണെന്നും നേതാവ് മുന്നറിയിപ്പ് നൽകി.
ശക്തമായി പ്രതികരിച്ചാൽ ഏതൊരു വിഷയത്തിനും പരിഹാരം കാണാമെന്ന് അതിർത്തിയിലെ പ്രതിഷേധം തെളിയിക്കുന്നത്. നിയമങ്ങൾക്കെതിരെ പ്രതിഷേധം തുടർന്ന സമരക്കാർക്ക് അഭിനന്ദനങ്ങൾ. കാർഷിക നിയമങ്ങൾ പിൻവലിച്ചപോലെ പൗരത്വ നിയവും പിൻവലിക്കണം. മുസ്ലീങ്ങളെയാണ് ഈ നിയമം കൂടുതലായി ബാധിക്കുക. മുസ്ലീങ്ങൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ സമാനമായ പ്രതികരണമാകും കേന്ദ്രസർക്കാരിന് നേരിടേണ്ടിവരികയെന്നും മദ്നി വ്യക്തമാക്കി.
മുസ്ലീങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന നിയമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ഒന്നുകൂടി ആലോചിക്കണം. ജനാധിപത്യ രാജ്യത്ത് ജനങ്ങൾക്കാണ് ശക്തി. കർഷകർ ഒരിക്കൽ കൂടി തങ്ങളുടെ ശക്തി തെളിയിച്ചുവെന്നും മദ്നി പറഞ്ഞു.
Comments