കുവൈറ്റ് സിറ്റി : പന്ത്രണ്ടാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവിനോടനുബന്ധിച്ച് കലാലയം സാംസ്കാരിക വേദി കുവൈത്ത് നാഷനൽ കമ്മിറ്റി പ്രവാസി മലയാളികളിലെ എഴുത്തുകാർക്കായി ഏർപ്പെടുത്തിയ കലാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കുവൈത്തിലെ മലയാളി എഴുത്തുകാർക്കിടയിൽ നിന്ന് ലഭിച്ച എൻട്രികളിൽ നിന്ന് കഥാ പുരസ്കാരത്തിന് റീന രാജന്റെ ‘വർണ്ണങ്ങൾ’ എന്ന കഥയും, കവിതാ പുരസ്കാരത്തിന് സോഫിയ ജോർജ്ജിന്റെ ‘കൂട്ട് ‘ എന്ന കവിതയുമാണ് പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. നാഷനൽ പ്രവാസി സാഹിത്യോത്സവ് സാംസ്കാരിക സംഗമത്തിൽ ഐ.സി.എഫ് കുവൈത്ത് നാഷനൽ ഫൈനാൻസ് സെക്രട്ടറി അഹ്മദ് കെ. മാണിയൂർ വിജയികളെ പ്രഖ്യാപിച്ചു.
Comments