കോട്ടയം: പാലാ റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. യാത്രികരുടെ മുകളിലൂടെ മീൻവണ്ടി കയറിയിറങ്ങി യുവാവും മാതൃസഹോദരിയും മരിച്ചു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ പൾസർ കണ്ണൻ, ഇയാളുടെ അമ്മയുടെ സഹോദരി സിന്ധു എന്നിവരാണ് മരിച്ചത്.
ഏറ്റുമാനൂർ കിസ്മത്ത് പടിയിലായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്ത് നിന്നും ബൈക്കിൽ വീട്ടിലേയ്ക്കു പോകുകയായിരുന്നു കണ്ണനും സിന്ധുവും. ഈ സമയത്ത് മുന്നിൽ പോയ ബൈക്കിനു പിന്നിൽ കണ്ണന്റെ ബൈക്കിന്റെ ചക്രങ്ങൾ തട്ടുകയായിരുന്നു. ഇതോടെ കണ്ണനും സിന്ധുവും സഞ്ചരിച്ച ബൈക്കിന്റെ നിയന്ത്രണം തെറ്റുകയായിരുന്നു.
നിയന്ത്രണം വിട്ട ബൈക്ക് റോഡിലേയ്ക്ക് വീണു. ഈ സമയം പാലാ ഭാഗത്തു നിന്നും വന്ന മീൻലോറി ബൈക്ക് യാത്രികരുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. ഏറ്റുമാനൂരിലെ നിരവധി ക്രമിനൽ കേസുകളിലെ പ്രതിയാണ് കണ്ണൻ.
Comments