മഞ്ചേരി: എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാന്‍ ഏല്‍പ്പിച്ച പണം തട്ടിയ കേസില്‍ 5 പേര് മലപ്പുറത്ത് പോലീസ് പിടിയില്‍. മഞ്ചേരി സ്വദേശി മഹിത് എം.ടി, വേങ്ങര സ്വദേശി ഷിബു, കോട്ടക്കല്‍ സ്വദേശി ശശിധരന് എം.പി, അരീക്കോട് സ്വദേശി കൃഷ്ണരാജ് കെ.ടി, മോങ്ങം സ്വദേശി അരുണ്‍ എന്നിവരാണ് പിടിയിലായത്. മലപ്പുറം ജില്ലയിലെ വിവിധ എ.ടി.എം കൗണ്ടറുകളില്‍ നിക്ഷേപിക്കാന്‍ കരാര്‍ കമ്പനി ഏല്‍പ്പിച്ച 1,59,82,000 രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.
Comments