ഒമാൻ: വിസ പുതുക്കുന്നതിനും, പുതിയ വിസ എടുക്കുന്നതിനും, വിദേശത്തുനിന്നെടുത്ത മെഡിക്കൽ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുന്നതിനുമുള്ള നടപടികൾ പുനരാരംഭിച്ചു. ഒമാനിലെ വിവിധ മെഡിക്കൽ സെന്ററുകളിലാണ് നടപടികൾ ആരംഭിച്ചത്. കൊറോണ വ്യാപനം മൂലം നിർത്തിവച്ചിരുന്ന പരിശോധനകളാണ് ഈ മാസം 21 മുതൽ പുനരാരംഭിച്ചത്.
നടപടികൾ പുനരാരംഭിച്ചതിനു ശേഷം മസ്‌കറ്റിലെ ദാർസ്സൈറ്റിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് അധികൃതർ അറിയിച്ചത്. വരുന്ന ദിവസങ്ങളിൽ നാഷണൽ ഡേ പ്രമാണിച്ച് പൊതു അവധിയായതാണ് തിരക്ക് ഇത്രയും വർദ്ധിക്കാൻ കാരണം.
വാക്‌സിനേഷൻ നടപടികൾ പുരോഗമിക്കുന്ന മെഡിക്കൽ കേന്ദ്രങ്ങളിൽ നിലവിൽ പരിശോധനകൾ തുടങ്ങിയിട്ടില്ല. ചില കേന്ദ്രങ്ങളിൽ സനദ് ടൈപ്പിങ്ങ് സെന്ററുകളിൽ നിന്നും ലഭ്യമാകുന്ന അപേക്ഷകൾ സീൽ ചെയ്തുകൊടുക്കുകയാണ് ചെയ്യുന്നത്. ഒമാനിലെ സ്വകാര്യ ക്ലിനിക്കുകളിൽ വിസ മെഡിക്കൽ സൗകര്യം ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.
Comments