ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,549 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. പ്രതിദിന കേസുകളിൽ ഇന്നലത്തെക്കാൾ 15.7 ശതമാനം വർദ്ധനവുണ്ടായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 9,868 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 1,10,133 ആയി. 98.33 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 488 മരണങ്ങൾ കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 4,67,468 ആയി. രാജ്യത്ത് ഇതുവരെ 3.45 കോടി പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇതിൽ 3.39 കോടി ജനങ്ങളും രോഗമുക്തരായി.
ഇതുവരെ 120 കോടിയിലധികം വാക്സിനുകളും ഇന്ത്യയിൽ വിതരണം ചെയ്ത് കഴിഞ്ഞു. ഡിസംബർ അവസാനത്തോടെ അർഹരായ എല്ലാവർക്കും വാക്സിൻ എത്തിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കേരളത്തിലാണ് ഏറ്റവും അധികം കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 5,987 ആളുകൾക്കാണ് കേരളത്തിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയാണ് പ്രതിദിന രോഗികൾ കൂടുതലുള്ള രണ്ടാമത്തെ സംസ്ഥാനം.
Comments