ഭോപ്പാൽ : പ്ലസ് ടു വിദ്യാർത്ഥിയായ ഭർത്താവ് സ്കൂളിൽ പോയ സമയത്ത് ഭർതൃപിതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി പെൺകുട്ടി . മദ്ധ്യപ്രദേശിലെ ഗുണ ജില്ലയിലെ മയാനയിലാണ് സംഭവം.
രാജസ്ഥാൻ സ്വദേശിനിയായ 21കാരിയായ പെൺകുട്ടിയാണ് ഭർതൃപിതാവിനെതിരെ പോലീസിൽ പരാതി നൽകിയത് . ഗുണയിൽ നിന്നുള്ള 22കാരനാണ് പെൺകുട്ടിയെ വിവാഹം കഴിച്ചത്. പ്ലസ് ടു വിദ്യാർത്ഥിയാണ് പെൺകുട്ടിയുടെ ഭർത്താവ് .
ഗുണ ടൗണിലെ സ്കൂളിൽ വിദ്യാർത്ഥിയായ ഭർത്താവ് ഗ്രാമത്തിൽ നിന്ന് സ്കൂളിലേക്ക് പോയിരുന്ന സമയത്താണ് ഭർതൃപിതാവ് തന്നെ ബലാത്സംഗം ചെയ്തതെന്നും ഇപ്പോൾ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു . തന്റെ ഭാര്യാപിതാവിന്റെ പക്കൽ നിരവധി നിയമവിരുദ്ധ ആയുധങ്ങൾ ഉണ്ടെന്നും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നതിനിടയിൽ അദ്ദേഹം പലപ്പോഴും ഇവ കാണിക്കാറുണ്ടെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു
കുടുംബത്തിലെ മറ്റ് സ്ത്രീകളെയും ഇയാൾ ബലാത്സംഗം ചെയ്യുന്നതായും, ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു . എന്നാൽ കുടുംബത്തിലെ സ്വത്ത് തർക്കമാണ് തന്നെ കുടുക്കിയതെന്നാണ് ഭർതൃപിതാവിന്റെ വാദം.
പോലീസ് പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റർ ചെയ്തു. മറ്റ് ആരോപണങ്ങൾ അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു.
Comments