ദുബായ്: ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായായി ദുബായിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഷെയ്ഖ് സായിദ് റോഡിലൂടെയായിരുന്നു കൂട്ടയോട്ടം. വനിതകളും കുട്ടികളും അടക്കം നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു.
കൂട്ടയോട്ടിൽ പങ്കെടുക്കുന്നതിനായി എല്ലാവരും അതിരാവിലെ തന്നെ സ്ഥലത്തെത്തിയിരുന്നു. ഒന്നരലക്ഷത്തിലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. കൂട്ടയോട്ടത്തിൽ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂംമും ജനങ്ങളുടെ കൂടെ പങ്കുചേർന്നതായി അധികൃതർ അറിയിച്ചു.2019 ൽ ഷെയ്ഖ് സായിദ് റോഡിൽ നടന്ന ആദ്യത്തെ ദുബായ് റണ്ണിന് ഷെയ്ഖ് ഹംദാൻ നേതൃത്വം നൽകിയിരുന്നു.
കൂട്ടയോട്ടത്തിൽ കുടുംബങ്ങൾക്കായി അഞ്ചുകിലോമീറ്റർ റൂട്ടും, പ്രൊഫഷണൽ ഓട്ടക്കാർക്കായുള്ള 10 കിലോമീറ്റർ റൂട്ടും ഏർപ്പെടുത്തിയിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഷെയ്ഖ് സായിദ് റോഡിലേക്ക് എത്താൻ ദുബായ് മെട്രോ പുലർച്ചെ 3.30ന് തന്നെ സർവീസ് ആരംഭിച്ചിരുന്നു. ഷെയ്ഖ് സായിദ് റോഡ് ഉൾപ്പെടെയുള്ള റോഡുകൾ നാലു മണിക്കൂറിലേറെ ദുബായ് റണ്ണിനായി അടച്ചിട്ടിരുന്നതായി പരിപാടിയുടെ സംഘാടകർ പറഞ്ഞു.
Comments