തൃശൂർ: പ്രമുഖ വ്യവസായിയും എംകെ ഗ്രൂപ്പ് സ്ഥപക ചെയർമാനുമായ എം കെ അബ്ദുള്ള ഹാജി നിര്യാതനായി. 84 വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. കബറടക്കം ഇന്ന് രാവിലെ 11.30 ന് നാട്ടിക ജുമാമസ്ജിദ് കബർസ്ഥാനിൽ.
ഖദീജകുട്ടിയാണ് ഭാര്യ. സൗദ ,എം.എ. ആസിഫ്, നസീമ, ഡോ. മുംതാസ്, എം.എ.ഷാനവാസ് എന്നിവർ മക്കളാണ്. പ്രമുഖ വ്യവസായി എം.എ. യൂസഫലി ജ്യേഷ്ഠ സഹോദര പുത്രനാണ് .
മരുമക്കൾ : പി.എ.അബ്ദുൾ ഗഫൂർ , പി.എം.ഗഫൂർ, ഡോ.മുഹമ്മദ് റിയാസ്.
സഹോദരങ്ങൾ: എം. കെ. മുഹമ്മദ്, ഡോ.എം.കെ. ഹംസ,
പരേതരായ എം കെ അബ്ദുൽ ഖാദർ, എം കെ അബു, എം കെ അബ്ദുൽ റഹ്മാൻ, ഡോ: എം കെ ഇബ്രാഹീം.
Comments