കെയ്റോ : രാജ്യത്തെ പ്രമുഖ ക്ഷേത്രസമുച്ചയങ്ങളെ ബന്ധിപ്പിക്കാൻ ഒരുങ്ങി ഈജിപ്ത്. കർണാക്കിലെയും ലക്സറിലെയും രണ്ട് പുരാതന ക്ഷേത്ര സമുച്ചയങ്ങളെയാണ് പരസ്പരം ബന്ധിപ്പിക്കുന്നത് .
2.7 കി.മീ നീളമുള്ള റോഡാണ് ഇരു ക്ഷേത്രങ്ങളെയും ബന്ധിപ്പിക്കും വിധത്തിൽ വീണ്ടും തുറക്കുന്നത് . ആഘോഷമായാണ് ഇരു ക്ഷേത്രങ്ങളെയും ബന്ധിപ്പിക്കുന്ന റോഡ് തുറന്ന് നൽകിയത് . പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി റോഡിലൂടെ മാർച്ച് നടത്തി. ഫറോണിക് രഥങ്ങളും 400-ലധികം യുവ കലാകാരന്മാരും ഫറോണിക് വസ്ത്രങ്ങൾ ധരിച്ച് റോഡിലൂടെ പരേഡ് നടത്തി.
പുരാതന കേന്ദ്രങ്ങളായ കർണാക്കിനെയും ലക്സറിനെയും ബന്ധിപ്പിക്കുന്ന 3,400 വർഷം പഴക്കമുള്ള റോഡ്, റോഡ് ഓഫ് റാംസ് അല്ലെങ്കിൽ സ്ഫിംഗ്സിന്റെ അവന്യൂ എന്നും അറിയപ്പെടുന്നു, നൂറുകണക്കിന് സ്ഫിൻക്സുകളാൽ നിറഞ്ഞ റോഡ് വർഷങ്ങൾക്ക് മുൻപ് ജീർണാവസ്ഥയിലായിരുന്നു. 2017-ലാണ് പുനർനിർമ്മാണം ആരംഭിച്ചത്.
Comments