ജനീവ : പുതിയ കൊറോണ വൈറസ് വകഭേദത്തിന് ഷീ എന്ന് പേര് നൽകാത്തതിൽ ലോകാരോഗ്യസംഘടനയ്ക്കെതിരെ വ്യാപകപ്രതിഷേധം. കൊറോണ വകഭേദങ്ങൾക്ക് ഗ്രീക്ക് അക്ഷരമാലയുടെ പേരിലാണ് പേരിട്ടിരിക്കുന്നത്, എന്നാൽ ഒമിക്രോണിന്റെ പേരിടാൻ, വിദഗ്ധർ നു(Nu) , ഷീ (Xi) എന്നീ രണ്ട് അക്ഷരങ്ങൾ മനപൂർവ്വം ഒഴിവാക്കുകയായിരുന്നു.
ലോകാരോഗ്യ സംഘടനയുടെ വിദഗ്ധർ ജാഗ്രതയോടെ ഒഴിവാക്കിയ അക്ഷരമാലകളായ നുവിനും ക്സിക്കും തൊട്ടുപിന്നാലെയാണ് ഒമിക്രോൺ വരുന്നത്. ഗ്രീക്ക് അക്ഷരമാലയിലെ പതിനഞ്ചാമത്തെ അക്ഷരമാണ് ഒമിക്രോൺ. വിദഗ്ധരുടെ അഭിപ്രായത്തിൽ, ന്യൂ എന്ന ഇംഗ്ലീഷ് പദവുമായി നു എന്ന പേരിന് സാമ്യമുള്ളതിനാലാണ് അത് ഒഴിവാക്കിയത് . ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിങ്ങിനെ പരാമർശിച്ച് പേര് തെറ്റായി വ്യാഖ്യാനിക്കാതിരിക്കാനാണ് ഷി ഒഴിവാക്കിയത്.
ലോകാരോഗ്യ സംഘടനയ്ക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഭയമാണെന്നും , ഇങ്ങനെയാണെങ്കിൽ ഈ സംഘടനയെ എങ്ങനെ വിശ്വസിക്കാനാകുമെന്നും ചോദ്യമുയരുന്നു.
Comments