ജയ്പൂർ: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ യുവാവ് അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയായ നിദാബ് ഖാൻ എന്നയാളാണ് അറസ്റ്റിലായത്. ജയ്സാൽമറിൽ മൊബൈൽ സിം കാർഡ് വിൽക്കുന്ന കടയുടെ മറവിലാണ് ഇയാൾ ചാരവൃത്തി നടത്തിയത്.
വർഷങ്ങളായി ഇവിടെ ജോലിചെയ്യുകയാണ് ഇയാൾ. കൂടാതെ വർഷങ്ങളായി പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയ്ക്ക് നിദാബ് വിവരങ്ങൾ ചോർത്തി നൽകുന്നുണ്ടെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടർ ഡനറൽ ഉമേഷ് മിശ്ര പറഞ്ഞു.
2015ൽ നിദാബ് പാകിസ്താൻ സന്ദർശിച്ചിരുന്നു. ഇവിടെ ഇയാൾക്ക് 15 ദിവസത്തെ പരിശീലനം നൽകുകയും 10,000 രൂപ പാരിതോഷികം നൽകുകയും ചെയ്തു. പാകിസ്താനിൽ നിന്നും തിരിച്ചുവന്ന നിദാബ് അന്ന് മുതൽ ഐഎസ്ഐയ്ക്ക് വിവരങ്ങൾ ചോർത്തി നൽകുകയായിരുന്നു.
ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് നിദാബ് പാകിസ്താന് ചോർത്തി നൽകിയത്. നിദാബിനെ ചോദ്യം ചെയ്ത് വിരകയാണ്. സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയായിരുന്നു പാകിസ്താനുമായുള്ള ആശയവിനിമയമെന്നും ഉമേഷ് വ്യക്തമാക്കി.
Comments