ന്യൂഡൽഹി: തദ്ദേശതെരഞ്ഞെടുപ്പിലെ വിജയത്തിൽ ത്രിപുരയിലെ ബിജെപി ഘടകത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മികച്ച ഭരണത്തിനുള്ള അംഗീകാരമാണ് ഈ വിജയമെന്ന് പ്രധാനമന്ത്രി പറഞ്ഞു. താഴെത്തട്ടിലുള്ള ജനങ്ങൾക്ക് വേണ്ടി അക്ഷീണം പ്രവർത്തിച്ചതിന്റെ ഫലമാണിതെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
‘ത്രിപുരയിലെ ബിജെപി ഘടകം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ജനങ്ങൾക്ക് വേണ്ടി അക്ഷീണം പ്രയത്നിച്ചതിന്റേയും ജനങ്ങളെ സേവിച്ചതിന്റേയും ഗുണമാണിത്. മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേവിന്റെ നേതൃത്വത്തിലുള്ള മികച്ച ഭരണത്തിന്റെ അംഗീകാരമാണ് ഈ വിജയം. ഇനിയും നിരവധി വികസന പദ്ധതികൾ ത്രിപുരയിൽ നടപ്പാക്കും’ പ്രധാനമന്ത്രി കുറിച്ചു.
ത്രിപുര തദ്ദേശതെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയമാണ് ബിജെപി നേടിയത്. അഗർത്തല മുൻസിപ്പൽ കോർപ്പറേഷൻ ഉൾപ്പെടെ ത്രിപുരയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി വിജയം തൂത്തുവാരിയപ്പോൾ സിപിഎം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്ക് നിരാശയായിരുന്നു ഫലം.
334 സീറ്റുകളിലേക്കാണ് ത്രിപുരയിൽ തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 329 സീറ്റും ബിജെപി പിടിച്ചു. സിപിഎമ്മിന് വെറും മൂന്ന് സീറ്റുകൾ മാത്രമാണ് ലഭിച്ചത്. മറ്റുള്ള പാർട്ടികൾ രണ്ട് സീറ്റുകൾ നേടി. കോൺഗ്രസിന് ഒരു സീറ്റു പോലും ലഭിച്ചില്ല.
I would like to applaud the @BJP4Tripura Karyakartas who worked tirelessly on the ground and served people. Under the leadership of Shri Biplab Deb Ji, the State Government has been at the forefront of many initiatives, which the people have duly blessed. @BjpBiplab
— Narendra Modi (@narendramodi) November 28, 2021
Comments