കണ്ണൂർ: ജനം ദേശീയതയിലേക്ക് ചുവടുമാറ്റി തുടങ്ങിയിരിക്കുന്നുവെന്ന് സന്ദീപ് വാചസ്പതി. ഇപ്പോഴും ശങ്കിച്ചു നിൽക്കുന്ന ജനങ്ങൾ ബിജെപി പതാകയ്ക്ക് കീഴിൽ അണിചേരുന്ന കാലം വിദൂരമല്ലെന്ന് അദ്ദേഹം പറഞ്ഞു. കെടി ജയകൃഷ്ണൻ മാസ്റ്റർ വെട്ടേറ്റ് വീണ മൊകേരി ഈസ്റ്റ് യുപി സ്കൂളിൽ 22 വർഷങ്ങൾക്ക് ശേഷം ആദ്യമായി അനുസ്മരണ സമ്മേളത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു കാലത്ത് ചെങ്കൊടി മാത്രം പാറിയിരുന്ന ഗ്രാമങ്ങളിൽ ജനാധിപത്യത്തിന്റെ കാറ്റും വെളിച്ചവും കടന്നു ചെല്ലുന്നു. അസഹിഷ്ണുതയുടെ രാഷ്ട്രീയം ഉപേക്ഷിച്ച് ജനങ്ങൾ മെല്ലെ ദേശീയതയിലേക്ക് ചുവട് മാറ്റി തുടങ്ങിയിരിക്കുന്നു. ഇപ്പോഴും ശങ്കിച്ചു നിൽക്കുന്ന ജനങ്ങൾ ബിജെപി പതാകയ്ക്ക് കീഴിൽ അണിചേരുന്ന കാലം വിദൂരമല്ല’ സന്ദീപ് വാചസ്പതി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
രാഷ്ട്രീയ ജീവിതത്തിലെ അവിസ്മരണീയ ദിനമായിരുന്നു ഇന്ന്. കെ ടി ജയകൃഷ്ണൻ മാസ്റ്റർ വെട്ടേറ്റ് വീണ മൊകേരി ഈസ്റ്റ് യു പി സ്കൂളിൽ 22 വർഷങ്ങൾക്കിപ്പുറം ആദ്യമായി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ സമ്മേളനം നടന്നു. ആ സമ്മേളനം ഉദ്ഘാടനം ചെയ്യാനുള്ള നിയോഗത്തിന് കാലം തെരെഞ്ഞെടുത്തത് എന്നെ ആയിരുന്നു എന്നത് ആദരവായി, അഭിമാനമായി കരുതുന്നു.
ഒരു കാലത്ത് ചെങ്കൊടി മാത്രം പാറിയിരുന്ന ഗ്രാമങ്ങളിൽ ജനാധിപത്യത്തിന്റെ കാറ്റും വെളിച്ചവും കടന്നു ചെല്ലുന്നു. അസഹിഷ്ണുതയുടെ രാഷ്ട്രീയം ഉപേക്ഷിച്ച് ജനങ്ങൾ മെല്ലെ ദേശീയതയിലേക്ക് ചുവട് മാറ്റി തുടങ്ങിയിരിക്കുന്നു. ഇപ്പോഴും ശങ്കിച്ചു നിൽക്കുന്ന ജനങ്ങൾ ബിജെപി പതാകയ്ക്ക് കീഴിൽ അണിചേരുന്ന കാലം വിദൂരമല്ല.
Comments