സൗദി : റിയാദ് സീസൺ 2 ഫെസ്റ്റിവലിന്റെ ഭാഗമായി സൗദി അറേബ്യയുടെ തലസ്ഥാന നഗരത്തിൽ ഒരുക്കുന്ന ഡാ ബാങ് റീലോഡഡീൽ പങ്കെടുക്കാൻ ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ റിയാദിൽ എത്തുന്നു.
ഡിസംബർ 10 ന് നടക്കുന്ന ഷോയിൽ മറ്റ് അന്താരാഷ്ട്ര കലാകാരന്മാരും പങ്കെടുക്കും. ഷോയുടെ ടിക്കറ്റുകൾ ഉടൻ ലഭ്യമാകുമെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചീഫ് തുർക്കി അൽ-ഷൈഖ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചു. സൽമാൻ ഖാന്റെ സന്ദർശന തീയതി സഹിതമുള്ള പോസ്റ്റർ അൽ-ഷെയ്ക്ക് പങ്കുവെച്ചു.
സൽമാൻ ഖാന്റെ പങ്കാളിത്തം പ്രഖ്യാപിച്ചതിന് ശേഷം ബോളിവുഡ് താരത്തിന്റെ തത്സമയ പ്രകടനം കാണാനുള്ള ആവേശത്തിലാണ് ആരാധകർ.
ഈ വർഷത്തെ റിയാദ് സീസൺ ഇവന്റുകൾ റിയാദിലെ 14 സോണുകളിലായി 7500ലധികം പരിപാടികളോടെ “ഇമജിൻ മോർ” എന്ന ക്യാപ്ഷനിൽ 2022 മാർച്ച് വരെ തുടരും. ലോകമെമ്പാടുമുള്ള നിരവധി വിനോദസഞ്ചാരികൾ ആഘോഷങ്ങളിൽ പങ്കെടുക്കും.
Comments