അമിതവണ്ണവും കുടവയറും കേരളത്തില്‍ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സര്‍വ്വേ റിപ്പോർട്ട് .സഞ്ചാരവും ആക്ടിവിറ്റികളുമൊക്കെ മുടങ്ങുമ്പോള്‍ പലരുടേയും സമ്പാദ്യമായി കൂടെക്കൂടുന്ന ഒന്നാണ് അമിതവണ്ണവും കുടവയറും.
കുടവയർ ആഢ്യത്വത്തിന്റെ പ്രതീകമായി കണ്ടിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാവർക്കും അറിയാം ഈ കുടവയർ അത്ര നല്ല ലക്ഷണമല്ല എന്ന്. വയറിലെ ചർമത്തിനടിയിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് കുടവയറിനു കാരണം.
2019-2020-ലെ സര്‍വ്വേ പ്രകാരം കേരളത്തിലെ സ്ത്രീകളില്‍ 15-നും 49-നും ഇടയില്‍ പ്രായമുള്ളവരില്‍ 38.1% പേര് അമിതവണ്ണമുള്ളവരാണ്. ദേശീയ ശരാശരിയാകട്ടെ 24 ശതമാനവും. കുടവയറിന്റെ കാര്യത്തിലും കേരളം മുന്നിലാണ് ദേശീയ തലത്തില്‍ 56.7% സ്ത്രീകളും 47.7% പുരുഷന്മാരുമാണ് കുടവയറുള്ളവര്‍. കേരളത്തില്‍ 70.7% സ്ത്രീകള്‍ക്കും കുടവയറുണ്ട്. 56.8% പുരുഷന്മാരാണ് കുടവയറന്മാര്.
സ്റ്റിറോയ്ഡ് മരുന്നുകൾ, മാനസികാസ്വസ്ഥ്യങ്ങൾക്കുള്ള ചിലതരം മരുന്നുകൾ തുടങ്ങിയവ വിശപ്പു കൂട്ടുകയും കുടവയറിലേക്കു നയിക്കുകയും ചെയ്യും. അമിതമായ പുരിമുറുക്കത്തിന്റെ ഫലമായി ഉണ്ടാകുന്ന സ്ട്രെസ് ബെല്ലി, ഹോർമോൺ തകരാറുകൾ കൊണ്ടുണ്ടാകുന്ന കുടവയർ എന്നിവയുമുണ്ട്. മദ്യപാനവും പുകവലിശീലവും കുടവയറിലേക്കു നയിക്കുന്ന മറ്റു കാരണങ്ങളാണ്.
Comments