കുവൈറ്റ് സിറ്റി : ഒ.ഐ.ഒ.പി. മൂവ്മെൻറ് (വൺ ഇന്ത്യ വൺ പെൻഷൻ) നേതൃത്വത്തിൽ മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിച്ചു. ഫർവാനിയ ബദർ അൽ സമ ക്ലിനിക്കിൽ വെച്ച് നടത്തിയമെഡിക്കൽ ക്യാമ്പ് ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു. കുവൈറ്റിലെ വിവിധ സ്ഥലങ്ങളിൽ നിന്നും നൂറോളം അംഗങ്ങൾ ക്യാന്പില്‍ പങ്കെടുത്തു. ചടങ്ങിൽ ഓവർസീസ് പ്രസിഡൻറ് ബിബിൻ പി ചാക്കോ അധ്യക്ഷത വഹിക്കുകയും, കുവൈറ്റ് നാഷണൽ കമ്മിറ്റി സെക്രട്ടറി സ്നോബി ജോർജ് സ്വാഗതം പറയുകയും, ഓവർസീസ് വൈസ് പ്രസിഡൻറ് സോബി ജോർജ്, കുവൈറ്റ് നാഷണൽ കമ്മിറ്റി ട്രഷറർ ഷൈജു കുര്യൻ, ബദർ അൽ സമ ക്ലിനിക് മാനേജർ, അബ്ദുൽ റസാഖ് എന്നിവർ പങ്കെടുത്ത ചടങ്ങിൽ, കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ഷാജി വർഗീസ് നന്ദി പറഞ്ഞു.
Comments