മുംബൈ: ഇഷ്ടഭക്ഷണം കഴിക്കാനായി എത്രരൂപവേണമെങ്കിലും മുടക്കാൻ നമുക്ക് മടിയുമില്ല. ദിവസവും പലതരം ഭക്ഷണം കഴിക്കുന്നവരാണ് മനുഷ്യർ. പലതരത്തിലുള്ള ഭക്ഷണ പ്രിയരെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ വിവാഹ പന്തൽ കത്തുമ്പോഴും അത്താഴം കഴിക്കുന്ന ആളുകളെ കണ്ടിട്ടുണ്ടോ? എന്നാൽ അങ്ങനെ ചെയ്യുന്ന രണ്ടുപേരുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് മഹാരാഷ്ട്രയിൽ നിന്നും പുറത്തുവരുന്നത്.
മഹാരാഷ്ട്രയിലെ താനെയിലെ ഭിവണ്ടിയിലാണ് സംഭവം. ഇവിടെയൊരു വിവാഹ സൽക്കാരം നടക്കുകയാണ്. ഇതിനിടെ പന്തലിന് തീ പിടിച്ചു. ചുറ്റും നിൽക്കുന്നവർ പരിഭ്രാന്തരാകുന്നതും ഭയത്തിൽ അവിടേക്ക് നോക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ ഇത് ഒന്നും വകവെയ്ക്കാതെ രണ്ടു പേർ ഭക്ഷണം കഴിക്കുന്നത് തുടരുകയാണ്.
വലിയ ബഹളങ്ങൾക്കിടയിലും രണ്ട് പുരുഷന്മാർ ഭക്ഷണം ആസ്വദിക്കുന്നത് വീഡിയോയിൽ കാണാം. എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ ഇടയ്ക്ക് തിരിഞ്ഞു നോക്കുന്നുണ്ട്. പക്ഷേ ആഹാരം കഴിക്കാതിരിക്കാനും പറ്റുന്നില്ല. ഭക്ഷണം കഴിക്കണോ അതോ എഴുനേറ്റ് പോയി നോക്കണമോ എന്ന ആശയക്കുഴപ്പം ഉണ്ട്. ഒടുവിൽ ഭക്ഷണം കഴിച്ചുകൊണ്ട് തീപിടിത്തം കാണുന്നതാണ് വീഡിയോയിലുള്ളത്.
Comments