കാബൂൾ: ഒരു ഇടവേളയ്ക്ക് ശേഷം കാബൂൾ നഗരത്തിൽ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പാതയോരത്തുണ്ടായ സ്ഫോടനത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടന്നാണ് പ്രാഥമിക വിവരം. നിരവധി വാഹനങ്ങളും സ്ഫോടനത്തിൽ തകർന്നിട്ടുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
ഒരു ടൊയോട്ടാ വാഹനത്തെ ലക്ഷ്യമാക്കിയാണ് സ്ഫോടനം നടത്തിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ ആ വാഹനത്തിൽ ആരാണ് ഉണ്ടായിരുന്ന തെന്ന് പുറത്തുവന്നിട്ടില്ല.
ഈ മാസം ആദ്യമാണ് കാബൂളിലെ സൈനിക ആശുപത്രിയിൽ സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ താലിബാൻ ഭീകര നേതാവ് കൊല്ലപ്പെട്ടിരുന്നു. കാബൂൾ കേന്ദ്രീകരിച്ച് ഇതുവരെ നടന്ന എല്ലാ സ്ഫോടനങ്ങളുടേയും ഉത്തരവാദിത്വം ഐ.എസ് ഖൊറാസാൻ വിഭാഗമാണ് ഏറ്റെടുത്തിട്ടുള്ളത്.
Comments