പാലക്കാട് ; പത്തു വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് 46 വര്‍ഷം തടവുശിക്ഷ. . ചെര്‍പ്പുളശ്ശേരിയില്‍ പത്ത് വയസുകാരിയെ പീഡിപ്പിച്ച എഴുവന്തല സ്വദേശി ആനന്ദനാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷ വിധിച്ചത്. ഒന്നരലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പട്ടാമ്പി ഫസ്റ്റ് ക്ലാസ് സ്പെഷ്യല്‍ കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്.
പിഴ സംഖ്യ കുട്ടിയ്ക്കു നൽകാനും കോടതി ഉത്തരവിട്ടു. 2018 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ആനന്ദ് കുറ്റസമ്മതം നടത്തിയതായി പ്രോസിക്യൂഷന് വ്യക്തമാക്കുന്നു. കേസില്‍ 15 സാക്ഷികളും 19 ഓളം രേഖകളും കോടതിയില്‍ ഹാജരാക്കി.
Comments