ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷ സേന വധിച്ചു. പുൽവാമ ജില്ലയിലെ കസ്ബയാർ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. കൂടുതൽ ഭീകരർക്കായി തിരച്ചിൽ നടത്തുകയാണെന്ന് ജമ്മുകശ്മീർ സോൺ പോലീസ് അറിയിച്ചു.
ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് പോലീസിനും സൈന്യത്തിനും വ്യക്തമായ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം കസ്ബയാർ പ്രദേശം വളഞ്ഞു. ഭീകരർക്കായി സംഘം തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
നവംബർ 17ന് കുൽഗാമിലെ പോംപി, ഗോപാൽപോറ ഗ്രാമങ്ങളിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് കമാൻഡർമാരടക്കം അഞ്ച് ഭീകരരെ സേന വധിച്ചിരുന്നു. കൂടാതെ, നവംബർ നവംബർ 20ന് കുൽഗാം ജില്ലയിലെ അഷ്മുജി പ്രദേശത്ത് സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചു.
Comments