പ്യോംഗ്യാങ് ; ഉത്തര കൊറിയയിൽ ജനങ്ങൾ പട്ടിണികിടക്കുമ്പോൾ സർക്കാർ പണപ്പിരിവ് നടത്തുന്നു. രാജ്യത്തിന്റെ ഏകാധിപതി കിം ജോൻ ഉന്നിന്റെ ജന്മദിനത്തിനാഘോഷം പൊടിപൊടിക്കാനാണ് സർക്കാർ ജനങ്ങളെ പിഴിയുന്നത്. മിഠായി നിർമ്മാണത്തിനുള്ള ഉത്പന്നങ്ങൾക്ക് വില വർദ്ധിച്ചതോടെയാണ് ഭരണകൂടത്തിന്റെ നടപടി.
ജനുവരിയിലാണ് കിം ജോൻ ഉന്നിന്റെ ജന്മദിനം. എല്ലാ വർഷവും രാജ്യത്തിന്റെ ഏകാധിപതിമാരുടെ ജന്മദനത്തിൽ ചെറിയ കുട്ടികൾക്ക് മിഠായി കൊടുക്കുക പതിവാണ്. എന്നാൽ 2019 മുതൽ എല്ലാവർക്കും മധുരം നൽകാൻ ആരംഭിച്ചു. ഇതിന്റെ ഭാഗമായാണ് കിമ്മിന്റെ പിറന്നാൾ ദിനത്തിൽ രാജ്യമെമ്പാടും ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചത്.
എന്നാൽ ഭക്ഷ്യക്ഷാമവും ദാരിദ്ര്യവും കാരണം ഉത്തര കൊറിയയിൽ ജനങ്ങൾ പട്ടിണി കിടക്കുകയാണ്. 1990 ലേതു പോലുള്ള ദാരിദ്ര്യമാണ് രാജ്യത്ത് ഇപ്പോഴുള്ളത്. ഒരു കിലോ മാവിന്റെ വില 1000 വോണിൽ നിന്നും മുപ്പതിനായിരം വോണിലേക്ക് കുതിച്ചുയർന്നിരിക്കുകയാണ്. പഞ്ചസാര വില 13,000 വോണിൽ നിന്ന് 25,000 ത്തിലേക്കാണ് ഉയർന്നിരിക്കുന്നത്. ജനുവരി എട്ടിന് നടക്കുന്ന കിമ്മിന്റെ പിറന്നാളിന് മിഠായി ഉണ്ടാക്കി വിതരണം ചെയ്യാൻ ഭരണകൂടം ഉത്തരവിട്ട സാഹചര്യത്തിലാണ് സർക്കാർ ഉദ്യോഗസ്ഥർ പിരിവ് ആരംഭിച്ചത്.
Comments