കാഠ്മണ്ഡു: പാതി വഴിയിൽ വെച്ച് വണ്ടി പണിമുടക്കുമ്പോൾ ചിലർ മെക്കാനിക്കിനെ വിളിച്ച് വാഹനം ശരിയാക്കും. മറ്റ് ചിലരാകട്ടെ വണ്ടി തള്ളി സ്റ്റാർട്ടാക്കാൻ നോക്കും. ചില സന്ദർഭങ്ങളിൽ ഇങ്ങനെ വാഹനം തള്ളുമ്പോൾ അവ സ്റ്റാർട്ടാകാറുമുണ്ട്. കാര്യമെന്തുമാവട്ടെ, റോഡിലൂടെ ഓടുന്ന മിക്ക വാഹനങ്ങളും തള്ളി നീക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ എപ്പോഴെങ്കിലും ഒരു വിമാനം തള്ളിനീക്കുന്നത് കണ്ടിട്ടുണ്ടോ? അത്തരത്തിലുള്ള ദൃശ്യമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.
റൺവേയിൽ നിന്നും തെന്നിമാറിയ വിമാനത്തെ ഒരു കൂട്ടം ആളുകൾ തള്ളുന്ന വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. നേപ്പാൾ കോൾട്ടിയിലെ ബജുറ വിമാനത്താവളത്തിലാണ് സംഭവം.
വിമാനത്താവളത്തിലെ റൺവേയിൽ നിന്നും തെന്നി മാറിയ താര എയർലൈൻസിന്റെ വിമാനമാണ് യാത്രക്കാരും ഉദ്യോഗസ്ഥരും ചേർന്ന് തള്ളുന്നത്. വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ പിൻ ടയർ പൊട്ടിയതിനെ തുടർന്നാണ് വിമാനം റൺവേയിൽ നിന്നും തെന്നിമാറിയത്. സംഭവത്തെ തുടർന്ന് വിമാനത്തിന് റൺവേയിൽ നിന്നും നീങ്ങാൻ സാധിച്ചില്ല. ഇതിനെ തുടർന്നാണ് ഏവരും ചേർന്ന് വിമാനം തള്ളി നീക്കിയത്. ഇത് മറ്റ് വിമാനങ്ങളുടെ ലാൻഡിംഗ് വൈകുന്നതിന് കാരണമായെന്നാണ് വിമാനത്താവളത്തിലെ അധികൃതർ പറയുന്നത്.
Comments