കൊച്ചി : രാഷ്ട്രീയ ഭേദമന്യേ സഹായം ചോദിക്കാനെത്തുന്നവരെ ചേർത്ത് നിർത്തുന്നയാളാണ് നടനും എം പി യുമായ സുരേഷ് ഗോപി . പഠനസഹായമായും, വിവാഹധനസഹായമായും , വീട് നിർമ്മാണത്തിനുള്ള സഹായമായുമൊക്കെ ഈ മനസ്സിന്റെ കരുതൽ അറിഞ്ഞവരും ഏറെയാണ് . സുരേഷ്ഗോപിയുടെ ഇടപെടൽ മൂലം ചികിത്സാസഹായം ലഭിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയ ഒരു കുഞ്ഞും കുടുംബവും അദ്ദേഹത്തെ കാണാനെത്തിയപ്പോഴുണ്ടായ അനുഭവം സമൂഹ മാദ്ധ്യമത്തിൽ പങ്ക് വച്ചിരിക്കുകയാണ് ചലച്ചിത്ര പ്രവർത്തകനായ സഞ്ജയ് പടിയൂർ.
കൊറോണ മഹാമാരിയുടെ മൂർദ്ധന്യാവസ്ഥയിൽ കുവൈറ്റിൽ നിന്നും എയർ ഫോഴ്സ് വിമാനത്തിൽ ഡൽഹിയിൽ കൊണ്ടുവന്ന് എയിംസിൽ സർജറി നടത്തി രക്ഷപെടുത്തിയ കുഞ്ഞും കുടുംബവുമാണ് സുരേഷ് ഗോപിയെ കാണാൻ എത്തിയത് .കൊല്ലംങ്കോട് ലൊക്കേഷനിൽ കാണാൻ എത്തിയ അവരെ കൈ നിറയെ സമ്മാനങ്ങളുമായാണ് സുരേഷ് ഗോപി യാത്രയാക്കിയത് . കുഞ്ഞിന് ഇൻഫെക്ഷൻ ആകരുതെന്ന കരുതലും ആ വലിയ മനുഷ്യനുണ്ടായിരുന്നുവെന്നും സഞ്ജയ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു .
Comments