റിയാദ് : പ്രവാസി ഓൺലൈൻ വ്യവസായ ശൃംഖലയായ വെൽസോൺ വെൽനെസ്സിന്റെ പുതിയ ഔട്ട്ലെറ്റ് ഭരണിക്കാവ് ബ്രാഞ്ച് ആരംഭിച്ചു. ഗ്രാമവികാസ സങ്കല്പം യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തിലൂന്നിയുള്ള സംരംഭമാണ് വെൽസോൺ വെൽനെസ്സ് എൽഎൽപി. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. അജയകുമാർ ഉദ്ഘാടനം ചെയ്തു. ആദ്യ വിൽപ്പന ആർ.ശ്രീനാഥ് നിർവഹിച്ചു. അനിൽ തുമ്പോടൻ, ആർ .ഉഷാകുമാരി, സി.രാജശ്രീ എന്നിവര്‍ പങ്കെടുത്തു
Comments