പാരീസ് : ജപ്പാൻ യോദ്ധാവിന്റെ വേഷം ധരിച്ചെത്തി ,വനിതാ പോലീസുകാരെ അക്രമിച്ച യുവാവിനെ ഫ്രഞ്ച് പോലീസ് വെടിവച്ച് വീഴ്ത്തി . ഫ്രാൻസിലെ ചെർബർഗ് നഗരത്തിലെ പെട്രോൾ സ്റ്റേഷന് സമീപമാണ് സംഭവം.
പരമ്പരാഗത ജാപ്പനീസ് നിൻജ പോരാളികളുടെ ശൈലിയിൽ കറുത്ത വസ്ത്രം ധരിച്ചാണ് അക്രമി എത്തിയത് . കൈയ്യിൽ വാളും കരുതിയിരുന്നു . പോലീസ് ഉദ്യോഗസ്ഥരുടെ അടുത്തെത്തിയപ്പോൾ, ഇയാൾ രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും അക്രമിക്കുകയായിരുന്നു . ഒരു ഉദ്യോഗസ്ഥയുടെ മുഖത്തും മറ്റൊരാളുടെ താടിയിലുമാണ് പരിക്കേറ്റത്. തുടർന്ന് യുവാവിനെ പോലീസ് വെടിവച്ച് വീഴ്ത്തുകയായിരുന്നു.
രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെയും നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാർഡ് ഡാർമനിനും പോലീസ് സേനയ്ക്ക് പിന്തുണ അറിയിച്ചു. വാഹന മോഷണം നടത്തുകയായിരുന്നു യുവാവിന്റെ ലക്ഷ്യമെന്നാണ് സൂചന .ഫ്രാൻസിൽ മതമൗലികവാദികളുടെ ആക്രമണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ശക്തമായ സുരക്ഷ നടപടികളാണ് കൈക്കൊള്ളുന്നത് .
Comments