തിരുവനന്തപുരം: ഡിസംബർ 13 മുതൽ സ്കൂളുകളിൽ യൂണിഫോം നിർബന്ധമാക്കാൻ തീരുമാനിച്ചതായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ബസ് കൺസഷൻ അടക്കമുള്ള കാര്യങ്ങളിൽ ആശയക്കുഴപ്പം ഇല്ലാതാക്കാനാണിതെന്ന് ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാർക്കും ഇനി സ്കൂളുകളിൽ എത്താം.
ഭിന്നശേഷി വിദ്യാർത്ഥികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂളുകളും ഹോസ്റ്റലുകളും തുറക്കാനും തീരുമാനമായിട്ടുണ്ട്. ഡിസംബർ എട്ട് മുതൽ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പൊതു വിദ്യാലയങ്ങൾക്ക് ബാധകമായ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ജാഗ്രത തുടരണമെന്നും മന്ത്രി അറിയിച്ചു.
പ്ലസ് വൺ സീറ്റ് കുറവുള്ള താലൂക്കുകളുടെ എണ്ണവും മന്ത്രി പുറത്തുവിട്ടു. മൊത്തം 21 താലൂക്കുകളിലാണ് സീറ്റ് കുറവുള്ളത്. 21 താലൂക്കുകളിൽ നൽകേണ്ട ആകെ ബാച്ചുകൾ 72 ആണ്. ഒരു സയൻസ് ബാച്ചും 61 ഹ്യുമാനിറ്റീസ് ബാച്ചും 10 കൊമേഴ്സ് ബാച്ചുമാണ് അനുവദിക്കുന്നതെന്നും വി.ശിവൻകുട്ടി അറിയിച്ചു.
Comments