ഔറംഗാബാദ്: പ്രണയ വിവാഹം ചെയ്തതിന്റെ പേരിൽ സഹോദരിയുടെ തല വെട്ടിമാറ്റി 17കാരനായ സഹോദരൻ. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് 19 കാരിയായ യുവതി 20കാരനെ പ്രണയിച്ച് ഒളിച്ചോടി വിവാഹം ചെയ്തത്. പെൺകുട്ടിയുടെ വീട്ടുകാരുടെ താത്പര്യത്തിന് വിരുദ്ധമായിട്ടായിരുന്നു വിവാഹം. മകളെ കൊലപ്പെടുത്താൻ അമ്മ തന്നെയാണ് 17കാരനായ മകനെ സഹായിച്ചതും.
ഞായറാഴ്ച പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് ഇരുവരും കൊലപാതകം നടത്തിയത്. പെൺകുട്ടി ഒളിച്ചോടിയത് കാരണം ഇവർക്ക് മകളോട് കനത്ത പകയായിരുന്നു. സ്വന്തം നിലയിൽ ആളെ കണ്ടെത്തി വിവാഹം ചെയ്തതിനാലാണ് കൊലപാതകം നടത്തിയതെന്ന് ഇരുവരും പോലീസിനെ അറിയിച്ചു.
പിണക്കം മാറിയെന്ന വ്യാജേനയാണ് ഇവർ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. ചായ ഉണ്ടാക്കാനായി പെൺകുട്ടി അകത്തേക്ക് പോയപ്പോൾ അരിവാൾ ഉപയോഗിച്ച് തല അറുത്ത് മാറ്റുകയായിരുന്നു. പെൺകുട്ടിയുടെ കഴുത്തറുത്തറുക്കാൻ അമ്മ പിടിച്ചു വച്ചുവെന്നാണ് പോലീസ് പറയുന്നത്. അമ്മ പിടിച്ചുവയ്ക്കുകയും മകൻ കഴുത്തറക്കുകയുമായിരുന്നു. തലയറ്റ മൃതദേഹത്തിനൊപ്പം ഇവർ ഫോട്ടോയും എടുത്തു. വീടിന് പുറത്ത് നിന്നവരേയും ഇവർ പെൺകുട്ടിയുടെ തല ഉയർത്തിക്കാട്ടി. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
Comments