തിരുവനന്തപുരം : തന്നെ സിനിമയിൽ നിന്ന് ഇല്ലാതാക്കാൻ ചിലർ ശ്രമിച്ചതായി നടനും , എം പിയുമായ സുരേഷ് ഗോപി . സ്വകാര്യ ചാനലിനോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത് .
താൻ സിനിമ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നവർ ഇപ്പോഴുമുണ്ട്. രണ്ടാംഭാവത്തിന്റെ പരാജയം ഏറെ തളർത്തി, അതിനു ശേഷമാണ് സിനിമ ചെയ്യുന്നില്ല എന്ന് തീരുമാനിക്കുന്നത്. തന്നെ അനാവശ്യമായി വിമർശിക്കുന്നവരിൽ പലരും താൽക്കാലിക സൗകര്യത്തിനുവേണ്ടിയാണ് ഇത് ചെയ്യുന്നത് .
ഇപ്പോൾ വിമർശിക്കുന്നവർ താൻ മരിച്ചാൽ എല്ലാം തിരുത്തിപ്പറയും. അന്ന് അവർ തന്റെ നല്ല പ്രവൃത്തികളുടെ ചരിത്രവും സത്യസന്ധതയും ചികഞ്ഞെടുക്കും. അതെല്ലാം മുകളിലിരുന്ന് താന്‍ കേൾക്കുമെന്നും അദ്ദേഹം പറഞ്ഞു .
Comments