യഥാർത്ഥ ജീവിതത്തിലെ സംഭവങ്ങൾ ചില സമയങ്ങളിൽ സിനിമാ രംഗങ്ങളെ പോലും കടത്തിവെട്ടും . ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നടന്ന ഈ വിവാഹവും ഇതിന് ഉദാഹരണമാണ് . വിവാഹസമയത്ത്, വരനും വധുവും മാല കൈമാറാൻ ഒരുങ്ങുമ്പോഴാണ് വധുവിന്റെ കാമുകൻ വേദിയിലേക്ക് കയറിയ.ത് . പിന്നീടുണ്ടായ സംഭവങ്ങൾ സിനിമയേയും വെല്ലുന്നതാണ്
ഗോരഖ്പൂർ ബുധത്ത് ഹാർപൂരിലാണ് സംഭവം. വേദിയിൽ വരൻ വധുവിന്റെ കഴുത്തിൽ മാല ചാർത്താൻ തുടങ്ങുകയായിരുന്നു . ഇരുവരുടെയും ബന്ധുക്കളും ചുറ്റിലുമുണ്ടായിരുന്നു . ഇതിനിടയിലാണ് വേദിയിലേയ്ക്ക് വധുവിന്റെ പഴയ കാമുകൻ എത്തിയത് . സ്കാർഫ് കൊണ്ട് മുഖം മൂടിയെത്തിയ യുവാവ് ബലമായി വധുവിന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തുകയായിരുന്നു . തുടർന്ന് വിവാഹ വേദിയിൽ പൊരിഞ്ഞ അടിയും തുടങ്ങി. ഒടുവിൽ പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
വിവാഹത്തിൽ പങ്കെടുത്ത ഒരാൾ സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പകർത്തി, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇത് വൈറലായത്.
Comments