മനുഷ്യൻ ഏറെ പ്രയാസപ്പെടുന്ന അവസ്ഥയാണ് ശ്വാസ തടസം.ശുദ്ധമായ വായു ലഭിക്കാത്ത സാഹചര്യത്തിലും ശാരീരിക പ്രശ്നങ്ങൾകൊണ്ടോ മറ്റ് അസുഖങ്ങൾ മൂലമോ ഒക്കെയാണ് സാധാരണ ശ്വാസ തടസം ഉണ്ടാവാറ്.മൂക്കിന്റെ പ്രത്യേകത കൊണ്ടും തടസങ്ങൾ ഉണ്ടാവാറുണ്ട്.ഇങ്ങനെ ഉള്ള ശ്വാസ സംബന്ധമായ അസുഖങ്ങൾക്ക് മരുന്ന് നൽകിയും ശസ്ത്രക്രിയ ചെയ്തുമാണ് ആളുകൾ പരിഹാരം കാണുന്നത്.
ശാസ്ത്രം ഇത്രയും വളർന്നു പന്തലിച്ച ഈ നൂറ്റാണ്ടിൽ ശ്വാസ തടസം എല്ലാം ചെറിയ അസുഖം മാത്രം. എന്നാൽ അമേരിക്കയിലൊരു യുവതി നീണ്ട ഇരുപത് വർഷമായി ശ്വാസ തടസം അനുഭവിക്കാൻ തുടങ്ങിയിട്ട്. വർഷങ്ങളായി നിരവധി ഡോക്ടർമാരെ മാറി മാറി കാണിച്ചിട്ടും യുവതിയുടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സാധിച്ചില്ല.
കുഞ്ഞുനാളിൽ പെട്ടെന്ന് ഒരു ദിവസമാണ് യുവതിക്ക് ശ്വാസ തടസം അനുഭവപ്പെടാൻ തുടങ്ങിയത്. 23 കാരിയായ ഹെന്ന ഹമിലിട്ടനാണ് ഈ ദുരവസ്ഥ. എന്നാൽ അടുത്തിടെ ഹെന്നയ്ക്ക് തന്റെ പ്രശ്നത്തിന് പരിഹാരം ലഭിച്ചു. 3ാം വയസ് മുതൽ താൻ അനുഭവിച്ച ബുദ്ധിമുട്ടിന്റെ കാരണക്കാരനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ഹെന്ന.
മൂക്കിന്റേയോ ശ്വാസകോശത്തിന്റേയോ ഒന്നും പ്രത്യേകതയോ മാറാ രോഗമോ അല്ല ഹെന്നയുടെ പ്രശ്നത്തിന്റെ കാരണക്കാരൻ. ഇത്തിരികുഞ്ഞൻ ഒരു മുത്താണ്.കഴുത്തിലിടുന്ന മാലയുടെ ഒരു മുത്ത്. മുത്ത് ഓപ്പറേഷനിലൂടെ പുറത്തെടുത്തപ്പോളാണ് ചെറുപ്പത്തിൽ മുത്ത് മൂക്കിലിട്ട് കളിച്ചതായ നേരിയ ഓർമ്മ ഹെന്നയ്ക്ക ഉണ്ടായത്. എന്തായാലും ഏറെ നാളായി താൻ അനുഭവിച്ചിരുന്ന പ്രശ്നത്തിന് പരിഹാരമായതിന്റെ സന്തോഷത്തിലാണ് ഹെന്ന. എന്നാലും ഇത്ര കാലമായിട്ടും മറ്റ് ഡോക്ടർമാരുടെ കണ്ണിൽ എന്തുകൊണ്ടാണ് ഈ മുത്ത് കണ്ണിൽ പെടാഞ്ഞത് എന്ന സംശയവും ബാക്കിയാണ്.
Comments