പത്തനംതിട്ട : കോട്ടങ്ങലിൽ സ്കൂൾ വിദ്യാർത്ഥികളെ റോഡിൽ തടഞ്ഞു നിർത്തി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ‘ഞാൻ ബാബറി’ എന്ന ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ നടപടിയുമായി സംസ്ഥാന ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ കേസ് എടുത്തു. ബാഡ്ജ് ധരിപ്പിച്ചതുമായി ബന്ധപ്പെട്ട മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടൽ.
ബാലാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ കെ.വി. മനോജ്കുമാറാണ് സ്വമേധയാ സംഭവത്തിൽ കേസെടുത്തത്. ഇത് സംബന്ധിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവിക്കും പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കും ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.
പത്തനംതിട്ട ജില്ലയിലെ ചുങ്കപ്പാറ കോട്ടങ്ങൽ സെന്റ് ജോർജ് ഹൈസ്കൂളിലെ എൽ പി വിഭാഗം കുട്ടികളുടെ വസ്ത്രത്തിലാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ബാഡ്ജ് ധരിപ്പിച്ചത്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു സംഭവം. നിർബന്ധിപ്പിച്ച് ബാഡ്ജ് ധരിപ്പിച്ചതിൽ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടൽ.
Comments