ബംഗളൂരു : കർണാടകയിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. തുമ്കൂർ സ്വദേശി പ്രസന്ന കുമാർ (46) ആണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ വൈരാഗ്യമാണ് സംഭവത്തിന് പിന്നിൽ എന്നാണ് വിവരം.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. പാവഗദയിൽ നിന്നും അപ്പജിഹള്ളിയിലേക്ക് ബൈക്കിൽ പോകുകയായിരുന്നു അദ്ദേഹം. വഴിമദ്ധ്യ വാഹനത്തിലെത്തിയ കൊലയാളി സംഘം ബൈക്ക് തടഞ്ഞു നിർത്തി പ്രസന്ന കുമാറിനെ ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ തുമ്കൂർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികൾക്കായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.
ബിജെപി തുമ്കൂർ താലൂക്ക് അംഗവും, യുവമോർച്ച എക്സിക്യൂട്ടീവ് അംഗവുമാണ് അദ്ദേഹം.
Comments