കാഞ്ഞങ്ങാട്:ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു.കാസർകോട് പുത്തിഗെ മലങ്കരയിൽ ചെങ്കൽ കയറ്റി വരുകയായിരുന്ന ലോറി മറിഞ്ഞാണ് യുവാവ് മരിച്ചത്.ലോറിയിലെ തൊഴിലാളിയായിരുന്ന ഝാർഖണ്ഡ് സ്വദേശി സുധീറാണ് മരിച്ചത്. ഡ്രൈവർ ഉൾപ്പടെ രണ്ട് പരിക്കുകളോടെ രക്ഷപ്പെട്ടു. മലങ്കര പാലത്തിന് സമീപത്തെ വളവിലാണം ബുധനാഴ്ച വൈകിട്ടോടെ അപകടം. സുധീർ അപകട സ്ഥലത്ത് തന്നെ മരിച്ചു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചര മണിയോടെയാണ് സംഭവം. മണിയൻപാറയിൽ നിന്നും ചെങ്കല്ല് കയറ്റി വരികയായിരുന്ന ടെമ്പോ മലങ്കരയിലെ വളവിൽ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നുവെന്നാണ് ദൃസാക്ഷികൾ പറയുന്നത്. ചെങ്കല്ല് കയറ്റിയ ടെമ്പോ ലോറിയുടെ മുകളിൽ ഉണ്ടായിരുന്ന ആളാണ് അപകടത്തിൽപ്പെട്ടത്.
Comments