തിരുവനന്തപുരം: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യമാണ് നിലവിൽ.അവസരം കിട്ടിയാൽ സ്ത്രീകളെ അപമാനിക്കാനായി കച്ച കെട്ടി ഇറങ്ങിയിരിക്കുന്ന ചില വിരുതൻമാരെ സമൂഹമാദ്ധ്യമങ്ങളിൽ കാണാം. എന്നാൽ പലരും ഇത്തരക്കാരെ കണ്ടില്ലന്ന് നടിക്കുകയാണ് പതിവ്. ഇത് സൈബർ ഇടങ്ങളിലെ മനോരോഗികൾക്ക് കൂടുതൽ ധൈര്യം നൽകുന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടരുന്നു.
അത്തരം മനോരോഗികൾക്ക് ശക്തമായ താക്കീത് നൽകിയിരിക്കുകയാണ് കണ്ടന്റ് ക്രിയേറ്ററായ ആഞ്ചൽ അഗർവാൾ. അശ്ലീല വീഡിയോ അയച്ച യുവാവിനെ പെൺകുട്ടി പൊതു സമൂഹത്തിൽ തുറന്നു കാണിച്ചാണ് മാതൃകയായത്.
അശ്ലീല വീഡിയോ അയച്ചതിന് പിന്നാലെ ആഞ്ചൽ സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ അടക്കം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ ഒരു ഫോളോവർ ഇത് സൈബർ സെല്ലിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് സൈബർ സെൽ അധികൃതർ ആഞ്ചലുമായി ബന്ധപ്പെട്ടു. ഉടൻ ഇയാൾ മാപ്പ് അപേക്ഷയുമായി എത്തി. എന്നാൽ ഇയാൾ വിഡിയോയിലൂടെ മാപ്പ് പറയണമെന്ന ആവശ്യത്തിൽ പെൺകുട്ടി ഉറച്ച് നിൽക്കുകയായിരുന്നു.തുടർന്ന് യുവാവ് മാസ്ക് ധരിച്ച് മാപ്പപേക്ഷയുമായി എത്തുകയായിരുന്നു.
A short story-
Guy sent a masturbating video.
I got angry and put it on my IG.
A follower sent it to Indian Cyber Cell.
They messaged. He immediately apologised to them, they forwarded to me.
I asked them for a video apology. Guy wore a mask for it, but the message is delivered. pic.twitter.com/aMiLWdsyq0— Aanchal Agrawal (@awwwnchal) December 7, 2021
സൈബർ സെൽ അധികൃതർ യുവാവുമായി നടത്തിയ സംഭാഷണങ്ങളുടെ സ്ക്രീൻഷോട്ടും ആഞ്ചൽ പങ്കുവച്ചു. ആഞ്ചലിനോട്
ക്ഷമചോദിച്ച് കത്തെഴുതണമെന്നാണ് സൈബർ സെൽ യുവാവിനോട് ആവശ്യപ്പെട്ടത്. അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടി വരുമെന്ന് സൈബർ സെൽ താക്കീത് നൽകിയിരുന്നു.എന്നാൽ തന്നോട് വീഡിയോയിലൂടെ മാപ്പ് അപേക്ഷിക്കണമെന്ന് പെൺകുട്ടി ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് യുവാവ് മാസ്ക് ധരിച്ച് മാപ്പ് പറയാൻ തയ്യാറായതെന്ന് ആഞ്ചൽ വെളിപ്പെടുത്തി.
Comments