മലപ്പുറം : കൊണ്ടോട്ടിയിൽ ചരക്ക് ലോറിക്കടിയിൽപ്പെട്ട് ഇരുചക്ര വാഹനയാത്രികന് ദാരുണാന്ത്യം. വള്ളിപ്പാറ സ്വദേശി ഹംസയാണ് മരിച്ചത്. മുസ്ലിയാരങ്ങാടിയിലാണ് സംഭവം.
ചരക്ക് ലോറി മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഇതിനിടെ ലോറി ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹംസയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഹംസയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Comments