ഭോപ്പാൽ : മദ്ധ്യപ്രദേശിൽ ഹിന്ദുക്കളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്നത് വ്യാപകമാകുന്നു. കഴിഞ്ഞ ഒന്നര മാസത്തിനിടെ സംസ്ഥാനത്ത് മതപരിവർത്തനവുമായി ബന്ധപ്പെട്ട ആറ് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ആറ് സംഭവങ്ങളിലും പ്രതിസ്ഥാനത്ത് ക്രിസ്ത്യൻ മിഷണറിമാരാണ്.
അടുത്തിടെ സംസ്ഥാനത്ത് ദളിത് യുവതിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച സംഭവത്തിൽ ദമ്പതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നതിനിടെ പോലീസാണ് മതപരിവർത്തനവുമായി ബന്ധപ്പെട്ട കേസുകൾ ഉയരുന്നതായി വ്യക്തമാക്കിയത്. നിർബന്ധിത മതപരിവർത്തനം നടത്തുന്നത് രണ്ട് മുതൽ 10 വർഷംവരെ തടവോ, 50,000 രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണെന്നും പോലീസ് പറഞ്ഞു.
ദിവസങ്ങൾക്ക് മുൻപ് ഭോപ്പാലിൽ വിദ്യാർത്ഥികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ സ്കൂൾ നാട്ടുകാർ ചേർന്ന് അടിച്ച് തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് മതപരിവർത്തനം നടത്തിയ സംഭവത്തിൽ ദമ്പതികളെ പിടികൂടിയത്. കഴിഞ്ഞ മാസം റെയ്സെൻ ജില്ലയിലെ മിഷണറി ഹോസ്റ്റലിനെതിരെയും മത പരിവർത്തനം നടത്തുന്നതായി പരാതി ഉയർന്നിരുന്നു. കഴിഞ്ഞ മാസം മാത്രം നിർബന്ധിത മതപരിവർത്തനം നടത്തിയതുമായി ബന്ധപ്പെട്ട് 11 പേരാണ് അറസ്റ്റിലായത്.
Comments