മനാമ: മൂല്യവർധിത നികുതി (വാറ്റ്) ഇരട്ടിയാക്കാൻ തീരുമാനിച്ച് ബഹ്റൈൻ. അഞ്ച് ശതമാനത്തിൽ നിന്ന് 10 ശതമാനമായി നികുതി ഇരട്ടിയാക്കാൻ ബഹ്റൈനിലെ ശൂറ കൗൺസിലാണ് അംഗീകാരം നൽകിയത്.
കഴിഞ്ഞ ബുധനാഴ്ച നടന്ന ബഹ്റൈൻ പാർലമെന്റ് സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച് ബില്ല് പാസായത്. രാജ്യത്തിന്റെ മൂല്യവർദ്ധിത നികുതി നിലവിലുള്ള 5 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഇരട്ടിയാക്കാനുള്ള ബില്ലാണ് അവതരിപ്പിച്ചിരുന്നത്. 2022 ജനുവരി ഒന്ന് മുതൽ പുതുക്കിയ നികുതി നിരക്ക് നിലവിൽ വന്നേക്കാം എന്ന് അധികൃതർ അറിയിച്ചു.
Comments