മനാമ: ബഹ്റൈനിൽ നടത്തിവരാറുള്ള ആർട്ട് കാർണിവൽ ഈ വർഷം ഓൺലൈനിലൂടെ സംഘടിപ്പിച്ചു. ഇന്ത്യൻ എംബസി ബഹ്റൈൻ നേതൃത്വത്തിലുള്ള, ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (”ഐസിആർഎഫ്”), ‘സ്പെക്ട്ര 2021’ എന്ന പേരിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ഐ.സി.ആർ.എഫ് ഓഫീസിൽ വെച്ച് നടന്നു. ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി രവി ശങ്കർ ശുക്ല നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
ബഹ്റൈനിലെ ഇരുപത്തിയൊന്നോളം സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുന്നൂറിൽ പരം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. കുട്ടികൾക്കിടയിൽ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആർട്ട് കാർണിവൽ രാജ്യത്തെ വിദ്യാർത്ഥികൾക്കായുള്ള ഏറ്റവും വലിയ കലാമത്സരമാണ്.
വിവിധ പ്രായ വിഭാഗത്തിൽ ആണ് മത്സരങ്ങൾ നടക്കുന്നത്. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ഡ്രോയിംഗ് പേപ്പറും മെറ്റീരിയലുകളും നൽകും. ഓരോ വിഭാഗത്തിലും മികച്ച മൂന്ന് വിജയികൾക്ക് വ്യക്തിഗത ട്രോഫികളും സർട്ടിഫിക്കറ്റുകളും ലഭിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് നൽകും. സ്കൂളുകളിലേക്ക് റോളിംഗ് ട്രോഫിയും സമ്മാനിക്കും. കുട്ടികളുടെ വിജയിച്ച എൻട്രികളും മറ്റ് മികച്ച സൃഷ്ടികളും 2022-ൽ രൂപകൽപ്പന ചെയുന്ന വാൾ കലണ്ടറുകളിലും ഡെസ്ക്-ടോപ്പ് കലണ്ടറുകളിലും കാണപ്പെടും. ഈ കലണ്ടറുകൾ 2022 ജനുവരി 2 ന് നടക്കുന്ന സമ്മാന വിതരണ ചടങ്ങിൽ വെച്ച് വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
മത്സരത്തിൽ നിന്നുള്ള ആകെ വരുമാനം കുടുംബക്ഷേമ ഫണ്ടിലേക്ക് ആണ് പോവുക. ബഹ്റൈനിൽ മരണമടഞ്ഞ, പ്രതിമാസം നൂറു ബഹ്റൈൻ ദിനാറിൽ താഴെ വേതനം ലഭിച്ചിരുന്ന ഇന്ത്യൻ തൊഴിലാളികളുടെ കുടുംബങ്ങളെ സഹായിക്കുന്നതിന് ആകും ഇത് ഉപയോഗിക്കുക എന്നും സംഘാടകർ കൂട്ടിച്ചേർത്തു.
ഐ സി ആർ എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, എക്സ് ഓഫിസിയോ / അഡൈ്വസർ അരുൾദാസ് തോമസ്, വൈസ് ചെയർമാൻ അഡ്വക്കേറ്റ് വി കെ തോമസ്, ട്രഷറർ മണി ലക്ഷ്മണമൂർത്തി , ജോയിന്റ് സെക്രട്ടറിയും സ്പെക്ട്ര കൺവീനറുമായ അനീഷ് ശ്രീധരൻ, സ്പെക്ട്ര ജോയിന്റ് കൺവീനേഴ്സ് നിതിൻ ജേക്കബ് കൂടാതെ മുരളീകൃഷ്ണൻ , ഫേബർ കാസ്റ്റിൽ കൺട്രി ഹെഡ് സഞ്ജയ് ബാൻ കൂടാതെ ഐ.സി.ആർ.എഫ്. വോളന്റീർസ് സുരേഷ് ബാബു , കാശി വിശ്വനാഥ്, ശിവകുമാർ, പങ്കജ് മാലിക്, ജവാദ് പാഷ, നാസ്സർ മഞ്ചേരി, സുധീർ തിരുനിലത്ത് , സുനിൽ കുമാർ, സുബൈർ കണ്ണൂർ, കെ ടി സലിം, ചെമ്പൻ ജലാൽ, നിഷ രംഗരാജൻ, മുരളി നോമുല, രാമൻ പ്രീത്, അജിത് കുമാർ, ആൽബിൻ ജോർജ്, അനിൽരാജ് , രാജീവൻ, ഹരി ബി നായർ, ഉഷ ഹരിദാസ്, ശശിധരൻ എം, ദേവദാസ് സി. ദീപശിഖ സ്റോഗ് , സുഷമ അനിൽ , നിത്യൻ കെ തോമസ്, മണിക്കുട്ടൻ , ജിഷ ജ്യോതിസ് എന്നിവർ ഉദ്ഘാടത്തിൽ പങ്കെടുത്തു.
Comments