ആലപ്പുഴ : ഭർത്താവിന്റെ മർദ്ദനമേറ്റ് യുവതി മരിച്ചു. ആലപ്പുഴ പുന്നപ്രയിലാണ് സംഭവം. പുന്നപ്ര വടക്ക് പഞ്ചായത്ത് വെളിയിൽ അന്നമ്മ (35) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ ഭർത്താവ് യുവതിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ യുവതിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ വൈകീട്ടോടെ യുവതി മരിച്ചു.
മരണകാരണം മർദനമാണോ എന്നതിൽ വ്യക്തത വരാനുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ഭർത്താവ് യേശുദാസിനെ പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments