കുവൈറ്റ് സിറ്റി : ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച ഭാരതത്തിന്റെ ധീര സൈനിക മേധാവി ബിപിൻ റാവത്തനും വീര സൈനികർക്കും അബ്ബാസിയയിൽ വച്ച് അനുശോചന യോഗവും പുഷ്പ്പാർച്ചനയും നടത്തി. പരിപാടിയിൽ നൂറോളം പേർ പങ്കെടുത്തു.
അജികുമാർ ആലപുരം സ്വാഗതവും ബിനോയ് സെബാസ്റ്റ്യൻ, കൃഷ്ണൻ പാലിയത്ത്, സമ്പത് കുമാർ , രാജ് ഭണ്ഡാരി , പ്രശാന്ത് പൂജാരി , രശ്മി നവീൻ , ജയശങ്കർ, ചന്ദ്രൻ, സിന്ധു സുരേന്ദ്രൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.
രാഷ്ട്രത്തിനുവേണ്ടി സ്വന്തം ജീവൻ ബലികൊടുത്ത ധീര സൈനികരുടെ ജ്വലിക്കുന്ന ഓർമ ഓരോ ഭാരതിയന്റെയും മനസ്സിൽ ഉണ്ടാവും. വർഷങ്ങൾക്കപ്പുറവും രാജ്യം അവരുടെ വീരസ്മരണയെ അനുസ്മരിക്കുമെന്നും യോഗം അഭിപ്രായപെട്ടു. പങ്കെടുത്ത എല്ലാവരും പുഷ്പ്പാർച്ചന ചെയ്ത് വീര സൈനികർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു.
Comments