കശ്മീർ: കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ സഹോദരിയുടെ വിവാഹം ജ്യേഷ്ഠന്റെ സ്ഥാനത്ത് നിന്ന് നടത്തി സിആർപിഎഫ് ഉദ്യോഗസ്ഥർ. കോൺസ്റ്റബിൾ ശൈലേന്ദ്ര പ്രതാപ് സിംഗിന്റെ സഹോദരിയുടെ വിവാഹമാണ് സേനാംഗങ്ങൾ മുൻകയ്യെടുത്ത് നടത്തിയത്. സിആർപിഎഫ് 110 ബറ്റാലിയനിൽ കോൺസ്റ്റബിൾ ആയിരുന്ന ശൈലേന്ദ്ര പ്രതാപ് സിംഗ്, 2020 ഒക്ടോബർ 5ന് പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിലാണ് വീരമൃത്യു വരിച്ചത്. തങ്ങളുടെ സഹപ്രവർത്തകന്റെ അസാന്നിദ്ധ്യത്തിലും അദ്ദേഹത്തിന്റെ കുടുംബത്തോടുള്ള ആദരസൂചകമായാണ് സഹപ്രവർത്തകർ കുടുംബാംഗത്തിന്റെ സ്ഥാനത്ത് നിന്ന് വിവാഹം നടത്തിയത്. ഉത്തർപ്രദേശിലെ റായ് ബറേലിയിലായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പങ്ക് വച്ചിട്ടുണ്ട്.
വധുവിനെ പ്രത്യേകം അലങ്കരിച്ച തട്ടത്തിന് കീഴിലുടെ ആനയിച്ചാണ് വേദിയിലേക്ക് കൊണ്ടുവരുന്നത്. ഈ തട്ടം പിടിച്ചു കൊണ്ടു വരുന്നതും സൈനിക ഉദ്യോഗസ്ഥരാണ്. അപ്രതീക്ഷിതമായിട്ടാണ് ഇവർ വേദിയിലേക്ക് കടന്നു വന്നത്. സഹോദരിക്ക് ഒരിക്കലും അവളുടെ സഹോദരന്റെ അസാന്നിദ്ധ്യം അനുഭവപ്പെടരുത് എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ഇവർ പറയുന്നു. വിവാഹം നിശ്ചയിച്ച തീരുമാനം അറിഞ്ഞതോടെ ഇതിൽ പങ്കെടുക്കണമെന്ന് എല്ലാവരും തീരുമാനിച്ചിരുന്നു. കുടുംബത്തിലെ അടുത്ത ചില ബന്ധുക്കൾക്ക് മാത്രമാണ് ജവാന്മാർ വിവാഹത്തിന് എത്തുന്നതിനെ കുറിച്ച് അറിവ് ഉണ്ടായിരുന്നത്. ജവാന്മാരുടെ പ്രവർത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
Brothers for life:
As elder brothers, CRPF personnel attended the wedding ceremony of Ct Shailendra Pratap Singh's sister. Ct Sahilendra Pratap Singh of 110 Bn #CRPF made supreme sacrifice on 05/10/20 while valiantly retaliating terrorist attack in Pulwama.#GoneButNotForgotten pic.twitter.com/iuVNsvlsmd
— 🇮🇳CRPF🇮🇳 (@crpfindia) December 14, 2021
ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. കണ്ണ് നനയാതെ ഇത് കണ്ടിരിക്കാനാകില്ലെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. 2008ലാണ് ശൈലേന്ദ്ര പ്രതാപ് സേനയുടെ ഭാഗമാകുന്നത്. ലഷ്കർ ഇ തൊയ്ബ നടത്തിയ ഭീകരാക്രമണത്തിലാണ് ഇദ്ദേഹത്തിന് ജീവൻ നഷ്ടമാകുന്നത്. ശൈലേന്ദ്രയ്ക്കൊപ്പം കോൺസ്റ്റബിൾ ധീരേന്ദ്ര ത്രിപാഠിയും അന്ന് വീരമൃത്യു വരിച്ചിരുന്നു. ശൈലേന്ദ്രയുടെ രണ്ട് സഹോദരിമാരുടെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നു. ഇളയ സഹോദരിയുടെ വിവാഹത്തിനാണ് ജവാന്മാർ മുന്നിൽ നിന്ന് ചടങ്ങുകൾ നടത്തിയത്.
These men walking with the bride are central reserve police force officers. The bride is the sister of late Shailendra Pratap Singh who was martyred in 2020. The marriage ceremony was solemnised in Rae Bareli, Uttar Pradesh
Vc #Faiz_Abbas pic.twitter.com/wnhQHBzB4e— Saurabh Sharma (@saurabhsherry) December 14, 2021
पिछले वर्ष कश्मीर में शहीद हुए 110 Bn @KOSCRPF के जवान शहीद शैलेंद्र प्रताप सिंह की बहन की शादी में रायबरेली के @crpfindia कार्मिकों ने अपने स्तर पर एक अच्छी पहल कर भाई की भूमिका अदा की।#CRPF अपने शहीदों को सलाम करते हैं और अपने शहीद भाइयों के परिवारों के साथ खड़े हैं। pic.twitter.com/JqAquBLNh9
— Kashmir Ops Sector, CRPF (@KOSCRPF) December 14, 2021
Comments