കൊച്ചി : ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയ ബാലുശേരി ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിനെതിരെ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി നേതാവ് മജീദ് സഖാഫി . . പെണ്‍കുട്ടികളുടെ മാനസികാവസ്ഥ പരിഗണിക്കാത്ത തീരുമാനമാണിതെന്നും , സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് യൂണിഫോമെന്നുമാണ് സഖാഫിയുടെ പ്രസ്താവന.
200 പെണ്‍കുട്ടികളും 60 ആണ്‍കുട്ടികളും പഠിക്കുന്ന സ്കൂളില്‍ പെണ്‍കുട്ടികളോട് ആണ്‍കുട്ടികള്‍ ധരിക്കുന്ന വസ്ത്രം ധരിച്ച് വരണമെന്നാണ് പറഞ്ഞിരിക്കുന്നത്. കുട്ടികളില്‍ ലിബറല്‍ ആശയം അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണിത് . ജനാധിപത്യ വിരുദ്ധമായ തീരുമാനമാണ്.ഭൂരിപക്ഷം പേരുടെയും അഭിപ്രായം ഇക്കാര്യത്തിൽ പരിഗണിച്ചിട്ടില്ല . പെണ്‍കുട്ടികളുടെ മാനസികാവസ്ഥ ആരും മനസിലാക്കുന്നില്ല; പെണ്‍കുട്ടികള്‍ക്ക് പ്രശ്നമില്ലായെന്ന് നിങ്ങള്‍ പറഞ്ഞിട്ട് കാര്യമില്ല; അങ്ങനെയാണെങ്കില്‍ ടീച്ചര്‍മാര്‍ക്ക് മുണ്ടും കുപ്പായവും ഇട്ട് വന്നുകൂടെ. യൂണിഫോം മാറ്റാനുള്ള തീരുമാനത്തില്‍ നിന്ന് സ്കൂളും പിടിഎയും പിന്മാറണമെന്നും കോര്‍ഡിനേഷന്‍ മജീദ് സഖാഫി പറഞ്ഞു .
Comments