അശ്ലീല സന്ദേശങ്ങളും മതസ്പർദ്ധ വളർത്തുന്ന സന്ദേശങ്ങളും എല്ലാം വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വരുന്നത് ഗ്രൂപ്പ് അഡ്മിൻമാർക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.ഗ്രൂപ്പ് ഉള്ളടക്കവുമായി ബന്ധമില്ലാത്ത ഇത്തരം മെസേജുകൾ വന്നാൽ ഡിലീറ്റ് ചെയ്യാനായി മെസേജ് അയച്ച ആളെ സമീപിക്കുകയാണ് പതിവ്. ഇതിന് കുറച്ച് സമയമെടുക്കും. ആ സമയം കൊണ്ട് ഗ്രൂപ്പിലെ പലരും മെസേജ് കണ്ടു കാണും. ഇത് പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. എന്നാൽ ഇനിയത് വേണ്ടെന്നാണ് വാട്സ്ആപ്പ് പറയുന്നത്.
കമ്പനി വ്യക്തമാക്കിയതനുസരിച്ച് ഒരു ഗ്രൂപ്പിലെ എല്ലാവരുടെയും സന്ദേശങ്ങൾ ഇല്ലാതാക്കാൻ ഗ്രൂപ്പ് അഡ്മിൻമാരെ അനുവദിക്കുന്നതിനുള്ള ഫീച്ചർ വാട്ട്സ്ആപ്പ് ഉടൻ പരീക്ഷിക്കും. അതായത് ഗ്രൂപ്പ് അഡ്മിന് ഒരു സന്ദേശം സൂക്ഷിക്കാനോ ഇല്ലാതാക്കാനോ കഴിയും.
പുതിയ 2.22.1.1 അപ്ഡേറ്റിലാണ് ഗ്രൂപ്പ് മെസേജുകൾ ഇല്ലാതാക്കാൻ ഗ്രൂപ്പ് അഡ്മിൻമാരെ അനുവദിക്കുന്ന ഫീച്ചർ വരുന്നത്. സന്ദേശം ഡിലീറ്റ് ചെയ്യപ്പെടുമ്പോൾ ‘അത് ഒരു അഡ്മിൻ നീക്കം ചെയ്തതാണ്’ എന്ന സന്ദേശം പ്രദർശിപ്പിക്കും. ഒരു ഗ്രൂപ്പിൽ എത്ര അഡ്മിൻമാർ ഉണ്ടായാലും എല്ലാവർക്കും സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കും. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളെ മോഡറേറ്റ് ചെയ്യാൻ ഗ്രൂപ്പ് അഡ്മിൻമാർക്ക് കൂടുതൽ അധികാരം നൽകുന്ന ഈ ഫീച്ചർ ബീറ്റാ ടെസ്റ്ററുകൾക്കായി ഇതുവരെ ലോഞ്ച് ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട് പറയുന്നു.
ഇനി അശ്ലീലമോ ആക്ഷേപകരമോ ആയ സന്ദേശങ്ങൾ ഇല്ലാതാക്കാൻ ഗ്രൂപ്പ് അഡ്മിൻമാർക്ക് എളുപ്പമായിരിക്കും. ഗ്രൂപ്പിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ സന്ദേശങ്ങൾ നീക്കം ചെയ്യാനും ഇത് അഡ്മിൻമാരെ സഹായിക്കും. ഡിലീറ്റ് മെസേജ്’ ഫീച്ചറിന്റെ സമയപരിധി നീട്ടാനുള്ള സാധ്യതയെക്കുറിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, വാട്ട്സ്ആപ്പ് വ്യക്തമാക്കിയിരുന്നു.
Comments