കോട്ടയം : കഴിക്കാൻ ബിരിയാണി നൽകാതിരുന്നതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്ന് ഭർത്താവിനെ വെട്ടിക്കൊന്ന ഭാര്യയുടെ മൊഴി. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതുപ്പള്ളി സ്വദേശി റോസന്നയാണ് ഭർത്താവ് മാത്യു എബ്രഹാമിനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന മാത്യു എബ്രഹാമിനെ റോസന്ന വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മാത്യുവുമായി വഴക്കിട്ട് മൂന്ന് ദിവസമായി റോസന്ന വീട്ടിൽ ഭക്ഷണം വയ്ക്കുകയോ, കഴിക്കുകയോ ചെയ്തിരുന്നില്ല. ഇതിനിടെ സംഭവം നടന്ന രാത്രി മാത്യു ബിരിയാണി കൊണ്ടുവന്ന് റോസന്നയ്ക്ക് നൽകാതെ മകനുമൊത്ത് കഴിക്കുകയായിരുന്നു.
ബാക്കി വന്ന ആഹാരം റോസന്നയ്ക്ക് നൽകാതെ സഹോദരന് നൽകി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റോസന്നയുടെ മൊഴി. മദ്യപാനത്തിനും ദുർനടപ്പിനും പുറമേ സഹോദരന് കൂടുതൽ പ്രാധാന്യം നൽകിയിരുന്നതായും റോസന്ന പോലീസിനോട് പറഞ്ഞു.
റോസന്നയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ശേഷം കോടതിയിൽ ഹാജരാക്കിയ റോസന്നയെ റിമാൻഡ് ചെയ്തു.
Comments